കാസര്‍കോട്: കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന വിവര ശേഖരണത്തിനായി ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ ആറ് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും കോവിഡ് 19 ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത തൃക്കരിപ്പൂര്‍ പഞ്ചായത്തിലുമാണ് പഠനം നടത്തുന്നത്.
ഇതിനായി ജില്ലയിലെ കോവിഡ് ബാധിതമല്ലാത്ത പ്രദശങ്ങളില്‍ നിന്നുള്ള ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും ആശാവര്‍ക്കര്‍മാരും വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ഹോട്ട് സ്പോട്ടുകളില്‍പെട്ട വീടുകളില്‍ സര്‍വ്വേ നടത്തി കോവിഡ് സമാനമായ അസ്വസ്ഥകള്‍ നേരിടുന്നവരെ ആശുപത്രികളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. 13ന് ആരംഭിച്ച പ്രവര്‍ത്തനത്തിലൂടെ 16 വരെയായി 250 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആറ് ദിവസത്തെ വിവരശേഖരണം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയുടെ ചിത്രം വ്യക്തമാകുമെന്ന് ഡി.എം.ഒ ഡോ.എ.വി രാംദാസ് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്ക്കരിച്ച് (കെയര്‍ ഫോര്‍ കാസര്‍കോട്) സര്‍വേ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: