പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കണ്മണി ജനിക്കുന്നത്. ഇസഹാക്ക് എന്ന് പേരിട്ടിരിക്കുന്ന ജൂനിയര്‍ കുഞ്ചാക്കോയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. ഇസഹാക്കിന്റെ ചിത്രങ്ങളും കുഞ്ചാക്കോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ അത് ഏറ്റെടുക്കാറുണ്ട്.
ലോക്ഡൗണിനിടെ ഇസഹാക്കിന്റെ പിറന്നാള്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു ഇസഹാക്കിനെ കാണാനായി മഞ്ജു വാര്യര്‍ എത്തിയ ചിത്രങ്ങളാണ് ഇത്. കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന് ഇസയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസയെ കൈയിലെടുത്ത് കൊഞ്ചിക്കുന്നതും ഇസ നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളുമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. ചാക്കോച്ചന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കുഞ്ഞ് ഇസയുടെ ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്. നടിമാരായ പേര്‍ളി മാണി, അനുശ്രീ, ഉണ്ണിമായ തുടങ്ങി ഒട്ടേറെ പേര് ആശംസകളറിയിച്ചിരുന്നു.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക്. പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഉണ്ടായ മകനും ആ പേര് തന്നെ കുഞ്ചാക്കോയും പ്രിയയും തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: