ന്യൂയോര്‍ക്ക് : കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യ നല്കാതിരുന്നെങ്കില് അത് ആശ്ചര്യം ഉളവാക്കിയേനെയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും യുഎസും തമ്മില്‍ വളരെ മികച്ച ബന്ധമാണ് ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ഒരിക്കലും സഹായം അഭ്യര്‍ത്ഥിച്ചത് നിരസിക്കില്ലെന്നും ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ ആഗോള ഉത്പ്പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യുഎസില്‍ കോവിഡ് പടര്‍ന്ന് വ്യാപിക്കുന്ന സാഹചര്യത്തിലുമാണ് ഈ മാസം നാലിന് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. ഉടന്‍ തന്നെ ആവശ്യത്തിന് മരുന്ന് നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുകയായിരുന്നു.
അതേസമയം ഇന്ത്യ യുഎസിന്റെ ആവശ്യം നിരസിച്ചിരുന്നെങ്കില്‍ അത് അത്ഭുതം ആകുമായിരുന്നു. ഇന്ത്യ നിരസിക്കില്ലെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അത്രമേല്‍ ദൃഢമാണ്. അതുകൊണ്ടുതന്നെ ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുമെന്ന ഉറപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ദിവസം കൂടി ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നെന്നും ട്രംപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: