ന്യൂദല്‍ഹി : കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്ത് ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഫലപ്രദം എന്ന് കണ്ടെത്തിയ ഹൈഡ്രോക്സിക്ലോറോക്വിന്‍ രണ്ടാഴ്ചയ്ക്കിടെ 108 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉത്പ്പാദനത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. കൂടാതെ ഇന്ത്യയില്‍ ആവശ്യത്തില്‍ ആധികം ഈ മരുന്ന് സംഭരിച്ചുവെച്ചിട്ടുമുണ്ട്.
മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. എന്നാല്‍ കോവിഡ് വൈറസ് പ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വിദഗ്ധര്‍ പരീക്ഷിച്ചു കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങള്‍ മരുന്നിനായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.
രണ്ടാഴ്ചയ്ക്കിടെ 85 മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികളും, 1000 ടണ്‍ പാരസെറ്റമോള്‍ ഗ്രാന്യൂള്‍സ് കൂടി 108 രാജ്യങ്ങളില്‍ ഇന്ത്യ എത്തിച്ചു നല്കി. ലോക മരുന്ന് വിപണിയില്‍ 70 ശതമാനം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.
കോവിഡ് ഇന്ത്യയില്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 25 ന് ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി രാജ്യം നിരോധിച്ചത്. എന്നാല്‍ ലോകരാഷ്ടങ്ങള്‍ ഇന്ത്യയ്ക്കു മുന്നില്‍ അഭ്യര്‍ത്ഥനയുമായി എത്തിയതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അവശ്യമരുന്ന് കയറ്റി അയയ്ക്കാന്‍ തീരുമാനിക്കുകയായി്രുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാന്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൗഹൃദരാജ്യങ്ങളിലേക്കുള്ള മരുന്നുകള്‍ എത്രയും പെട്ടന്ന് എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ മരുന്നിന് അപേക്ഷിച്ച മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാകും.
യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, സ്പെയിന്, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളിലേക്ക് 80 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ വിതരണം ചെയ്തു. ഇറ്റലി, സ്വീഡന്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 52 രാജ്യങ്ങളിലേക്ക് വലിയ അളവില്‍ പാരസെറ്റമോളും വിതരണം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇവ രണ്ടും വിതരണം ചെയ്തിട്ടുണ്ട്.
ലോകത്തെ ആകെ കോവിഡ് രോഗികളില്‍ പകുതിയും യൂറോപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തിലേറെ വീതം രോഗികളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍- സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി. ബ്രിട്ടനില്‍ ആകെ രോഗികള്‍ 98,000 കവിഞ്ഞു. മരണം 13,000 അടുത്തു. പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്ന രാജ്യവുമായി. അഭയകേന്ദ്രങ്ങളിലെ ആയിരക്കണക്കിന് അന്തേവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: