റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇന്നു രേഖപ്പെടുത്തിയത് വന്‍ വര്‍ദ്ധനവ്. ഇന്നു മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 518 കേസുകള്‍ ആണ്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 6380 ആയി. നാലു മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 83 കടന്നു. ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലിയാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.
ഇന്നു മരിച്ച നാല് പേരും പ്രവാസികളാണെന്ന് അബ്ദുല്‍ അലി അറിയിച്ചു. മക്കയില്‍ രണ്ട് മരണങ്ങളും മദീനയിലും ജിദ്ദയിലും ഓരോ മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. അവരുടെ പ്രായം 35 നും 89 നും ഇടയിലാണ്. 71 പേര് ഗുരുതരാവസ്ഥയിലാണ്, ഇവര്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 990 ആണ് എന്നും വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: