കാസര്‍കോട്: പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കാസര്‍കോടിന് ഇന്നലെയും ആശ്വാസത്തിന്റെ ദിനമായിരുന്നു. കോവിഡ് 19 രോഗം ബാധിച്ച നാലുപേര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് രോഗ മുക്തരായത്. ഇതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 83 ആയി. നിലവില്‍ 84 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 167 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 9201 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 9064 പേരും ആശുപത്രികളില്‍ 137 പേരുമാണ് നീരിക്ഷണത്തിലുണ്ട്. 1829 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍608 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി അഞ്ചുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇത് വരെ രോഗബാധ സ്ഥിരീകരിച്ച 79 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നീരിക്ഷണത്തിലുള്ള 440 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: