കൊല്ലം: സംഘടനാ പിരിവ് എന്ന പേരില്‍ കോവിഡ് ധനസഹായമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പണത്തില്‍ നിന്നും കൈയിട്ടു വാരിയതായി പരാതി. ക്ഷേമനിധി അംഗങ്ങളായ അഭിഭാഷക ക്ലര്‍ക്കുമാര്‍ക്ക് വിതരണം ചെയ്ത കോവിഡ് ആശ്വാസ ധനസഹായമാണ് ഇത്തരത്തില്‍ വെട്ടിച്ചത്. 200ല്‍ അധികം അംഗങ്ങളുള്ള പുനലൂര്‍ യൂണിറ്റിലാണ് സംഭവം നടന്നത്.
കോവിഡ് ആശ്വാസ സഹായമായി 3000 രൂപ വീതം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തുകയില്‍ നിന്ന് അഭിഭാഷക ക്ലര്‍ക്കുമാരുടെ സംഘടന 200 രൂപ വീതം എടുത്തശേഷം 2800 രൂപ മാത്രം നല്‍കുകായിരുന്നു.
അഭിഭാഷക ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത നിര്‍ധനരായ ക്ലര്‍ക്കുമാര്‍ക്ക് 1000 രൂപവീതം സഹായം നല്‍കാനെന്ന് പറഞ്ഞാണ് അംഗങ്ങളില്‍ നിന്ന് 200 രൂപ വീതം പിരിവെടുത്തത്. സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നുവരെ സംഘടനാ പിരിവ് നടത്തിയതിനെതിരെ അംഗങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് പുനലൂര്‍ യൂണിറ്റ് കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.
അതേസമയം സംഘടന പിരിവ് നടത്തി സഹായം നല്കിയവരില് കോടതിയില്‍ പോകാതെ ബിസിനസ് നടത്തുന്നവര്‍ വരെ ഉള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പണപ്പിരിവ് സംഘടനയുടെ കമ്മിറ്റിയിലോ എക്സിക്യൂട്ടീവിലോ തീരുമാനിക്കാതെയാണ് നടപ്പിലാക്കിയതെന്ന് കാണിച്ച് സംഘടനയുടെ പുനലൂര്‍ യൂണിറ്റ് ട്രഷറര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
വര്‍ഷം 1200 രൂപ വീതമാണ് അഭിഭാഷക ക്ലര്‍ക്കുമാര്‍ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ സഹായത്തില്‍ നിന്ന് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാതെയും വിഹിതം അടയ്ക്കാതെയും ഉള്ളവര്‍ക്ക് നിര്‍ബന്ധിത പണപ്പിരിവ് നടത്തി ധനസഹായം നല്‍കിയതിനെതിരെ പുനലൂര്‍ യൂണിറ്റില്‍ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: