ബീജിങ്: കൊറോണ(കൊവിഡ് 19) ബാധ വ്യാപകമാകുന്നതിനിടെ രോഗത്തെ പ്രതിരോധിക്കാന്‍ നിലവാരമില്ലാത്ത ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ച രണ്ട് കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ നിരോധനം. ഷെന്‍സെന്‍ ആസ്ഥാനമായുള്ള ഐബോഡ ടെക്നോളജിക്കും ബീജിങ് ആസ്ഥാനമായുള്ള ടസ് ഡാറ്റ അസ്റ്റിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പല ലോകരാജ്യങ്ങളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാസ്കുകളും കൊവിഡ് പരിശോധനാ കിറ്റുകളും അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെന്ന് കാണിച്ച് തിരിച്ചയച്ചിരുന്നു. ലോകവിപണിയില്‍ ചൈനയുടെ മോശം പ്രതിച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തിലാണ് നടപടി. കൊവിഡ് വിപണി ലക്ഷ്യം വെച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പ് മാത്രം മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് മാറിയ ചെറുകിട കമ്പനികള്‍ക്കാണ് നിരോധനം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: