റിയാദ് : സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം അനുദിനം പെരുകുന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10000 മുതല്‍ 2 ലക്ഷം വരെ എത്തുമെന്ന് ആരോഗ്യമന്ത്രി ഡോ.തൗഫിക് അല്‍ റബിയ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ലേബര്‍ ക്യാമ്പുകളില്‍ ആണ് ഏറ്റവും കൂടുതല്‍ കൊറോണ വ്യാപനം കണ്ടെത്തിയിട്ടുള്ളത്.
ആകെ രോഗ ബാധിതര്‍ 5862 കടന്നു. കൂടാതെ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 79 ആയും ഉയര്‍ന്നു.
വൈറസ് ബാധിക്കുന്നതിനു മുമ്പുതന്നെ വിട്ടുമാറാത്ത അസുഖം ഉള്ളവര്‍ ആണ് ഇന്ന് മരണമടഞ്ഞത് എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു.
പുതിയ 493 കേസുകളില്‍ 109 എണ്ണം മദീനയിലും, ഹ്യൂഫോഫില് 86, ദമ്മത്തില്‍ 84, ജിദ്ദയില്‍ 69, റിയാദില്‍ 56, മക്കയില്‍ 40 എന്നിവിടങ്ങളില്‍ ആണ് ഉയര്‍ന്ന തോതിലുള്ള കൊറോണ വ്യാപന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊറോണ വൈറസിനെ ചൂടുള്ള കാലാവസ്ഥ എങ്ങനെ ബാധിക്കും എന്നതിന് തെളിവുകള്‍ ഒന്നുമില്ലെന്നും വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ മന്ത്രാലയം ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും വ്യക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: