സ്വര്‍ണവില എക്കലത്തെയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത് പ്രാദേശിക വിപണികലിലും പ്രതിഫലിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സ്വര്‍ണാഭരണ ശാലകള്‍ അടഞ്ഞു കിടക്കുകയാണ്. മൊബൈല്‍ ഷോപ്പുകള്‍ക്ക് നല്കിയ ഇളവുകളുടെ മാതൃകയില്‍ ആഴ്ചയില്‍ മൂന്നു ദിവസം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
ആഗോള വിപണിയിലും സ്വര്‍ണവിലയ്ക്ക് വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1,750 ഡോളറാണ് വിപണിയിലെ ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: