തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാര്‍ത്ത നല്‍കിയതിന് നിയമനടപടി നേരിടുന്ന ‘ദ വയര്‍’ ഓണ്‍ലൈന്‍ വക്കാലത്തുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. വ്യാജവാര്‍ത്ത നല്കി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനായ് യുപി സര്‍ക്കാര്‍ വയറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്ത് നിയമനടപടികളിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് തങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് വയര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, നിയമനടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ‘ആവിഷ്കാര സ്വാതന്ത്രം’ എന്നു പറഞ്ഞ് എംഎ ബേബി രംഗത്തുവന്നിരിക്കുന്നത്.
ഹിന്ദുവിന്റെ പത്രാധിപര്‍ ആയിരുന്ന സിദ്ധാര്‍ത്ഥ് വരദരാജന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രാധിപര്മാരിലൊരാളാണ്. അതിനാല്‍ കേസ് എടുക്കരുത്. കോവിഡ് 19നെക്കുറിച്ച് ഭീതി പടര്‍ത്തി എന്നാണ് സിദ്ധാര്‍ത്ഥ് എഴുതിയ റിപ്പോര്‍ട്ടിനെതിരായ പരാതി. അയോധ്യയിലെ ചടങ്ങില്‍ ആചാര്യ പരമഹംസ് നടത്തിയ ഒരു പരാമര്‍ശം യോഗി ആദിത്യനാഥിന്റെ പേരില്‍ കൊടുത്തു എന്നതും കുറ്റാരോപണമാണ്. ഈ പിശക് വയര്‍ തിരുത്തിയതും ഖേദം പ്രകടിപ്പിച്ചതുമാണെന്ന് എംഎ ബേബി വാദിക്കുന്നു.
വ്യാജവാര്‍ത്തക്കെതിരെ കേസ് എടുത്തത് പത്രസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നു കയറ്റമാണിത്. ഇന്ത്യയില്‍ പത്രങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം നടത്തുന്നതില്‍ ഒന്നാം സ്ഥാനത്താണ് യോഗി സര്‍ക്കാര്‍. എഡിറ്റേഴ്സ് ഗില്‍ഡ് പോലുള്ള സംഘടനകളും ഇരുനൂറോളം പത്രപ്രവര്‍ത്തകരും ഒക്കെ ആവശ്യപ്പെട്ടിട്ടും ഈ വ്യാജവാര്‍ത്ത കേസ് പിന്വലിക്കാന്ന് യു പി സര്‍ക്കാര്‍ തയ്യാറായിട്ടില്ലും എംഎ ബേബി പറയുന്നു.
വ്യാജവാര്‍ത്ത നല്‍കിയവരെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുകയാണെന്നും അദേഹം പറയുന്നുണ്ട്. വ്യാജവാര്‍ത്തക്കെതിരെ ബിജെപി സര്‍ക്കാരുകള്‍ കേസ് എടുത്തതോടെ രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതായെന്നും ബേബി പരിതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: