വാഷിങ്ടന്‍: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സഹായിച്ച ഇന്ത്യയ്ക്ക് ആധുനിക ആയുധങ്ങള്‍ കൈമാറാന്‍ ഭരണാനുമതി നല്കി അമേരിക്ക. മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ 1181.25 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്. 10 എജിഎം84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്സര്‍സൈസ് ടോര്‍പിഡോകളുമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്.
ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി രണ്ടു വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് ഇക്കാര്യം യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ വ്യാപാര ഇടപാട് സഹായിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ശത്രുക്കളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാനും സ്വയം ശക്തരാകാനും ഈ ആയുധങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. . ഈ രണ്ട് സൈനിക ഹാര്‍ഡ്വെയറുകള്‍ക്കായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി പെന്റഗണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: