ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി ലഭ്യമാക്കുന്ന, പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ85 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ മാസത്തില്‍ പാചകവാതക സിലിണ്ടര്‍ ലഭിച്ചു.
പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ കൊറോണ കാലത്തെ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ദുര്‍ബലവിഭാഗത്തിനു വേണ്ടി നിരവധി സംരംഭങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. ഈ പദ്ധതിക്കു കീഴില്‍ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായിനല്‍കും. ഇതിന് എണ്ണക്കമ്പനികള്‍ 7.15 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി 5,606 കോടി രൂപകൈമാറ്റം ചെയ്യുന്നതിനുതുടക്കം കുറിച്ചു. ഈ മാസത്തില്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ എട്ടു കോടിയിലധികം പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കളാണ്. ലോക്ഡൗണ്‍ മുതല്‍ പ്രതിദിനം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ സിലണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: