തിരുവനന്തപുരം: ലോക്ഡൗണില്‍ പഴകിയ മീനുമായി എത്തുന്ന വാഹനങ്ങള്‍, പോലീസ് പിടിച്ചെടുക്കേണ്ടതില്ലെന്നും ഫിഷറീസ്-ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നും സംസ്ഥാന പോ ലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പഴകിയ മീന്‍ വില്‍പ്പനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം കേസെടുത്താല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസ് മീന്‍ പിടിച്ച് നശിപ്പിച്ചതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
ഓപ്പറേഷൻ സാഗർ റാണിയിലൂടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 1,00,508 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മീൻ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: