ന്യൂദല്‍ഹി: വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. നിലവില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അവർ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും വക്തമാക്കി.
കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ യാത്ര അനുവദിച്ചാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്.
യു.കെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും യു.കെയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: