ന്യൂദല്‍ഹി: കൊറോണയോടുള്ള പ്രതികരണത്തിലും പ്രതിരോധത്തിലും അമേരിക്കയടമുള്ള രാജ്യങ്ങളെ ഇന്ത്യ മറികടന്നതായി പഠനം. ഓക്സ്ഫോഡ് കോവിഡ് 19 ഗവ. റസ്പോണ്‍സ് ട്രാക്കര്‍ എന്ന സംവിധാനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്.
സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടികള്‍ കൃത്യമായി ലഭ്യമാക്കുന്ന സംവിധാനമാണിത്. സര്‍ക്കാരുകളുടെ നയം, നടപടികള്‍, രോഗവുമായി ബന്ധപ്പെട്ട സൂചകങ്ങള്‍ എന്നിവെല്ലാം ഇതില്‍ ലഭ്യമാണ്. ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഓക്സ്ഫോഡ് സര്‍വകലാശാലയിലാണ് അപ്ഡേറ്റ് ചെയ്യുന്നത്. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ദക്ഷിണ കൊറിയ, ബ്രിട്ടണ് തുടങ്ങി മിക്ക രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കി,13 സൂചകങ്ങളിലായാണ് ഡേറ്റാ ശേഖരിക്കുന്നത്. സ്കൂളുകളുടെയും ജോലി സ്ഥലങ്ങളുടെയും അടച്ചിടല്‍, പൊതുപരിപാടികളുടെ റദ്ദാക്കല്‍, പൊതുഗതാഗതം അടക്കല്‍, ബോധവല്‍ക്കരണ പരിപാടികളുടെ തുടക്കം, യാത്രാനിയന്ത്രണങ്ങള്‍, അന്താരാഷ്ട്രയാത്രാ വിലക്കുകള്‍, സാമ്പത്തിക നടപടികള്‍, ആരോഗ്യ മേഖലയിലെ അടിന്തര നിക്ഷേപം, മരുന്നുകളുടെ ലഭ്യത, പരിശോധനാ നയം, സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവര ശേഖരണം, തുടങ്ങിയ ഡേറ്റകളാണ് വിശകലനം ചെയ്യുന്നത്.
വൈറസ് രാജ്യത്ത് കടന്നതോടെ അതിവേഗത്തിലാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചതെന്ന് പഠനം വെളിവാക്കുന്നു. ഉടന്‍ തന്നെ നിരവധി നടപടികള്‍ കൈക്കൊണ്ടു, 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പരിശോധനകള്‍ വേഗത്തിലാക്കി, പൊതുഗതാഗതം അടച്ചു, അന്താരാഷ്ട്ര വിമാനങ്ങള്‍ വിലക്കി, പാവപ്പെട്ടവരെ സഹായിക്കാന്‍ നിരവധി നടപടികള്‍ എടുത്തു, ആര്‍ബിഐ പലിശ നിരക്ക് കുറച്ചു, പണലഭ്യതയുറപ്പാക്കി. പഠനത്തില്‍ പറയുന്നു.
സൂചകങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും മുകളിലാണ്. ഇന്ത്യയുടെ പ്രതികരണം വളരെ വേഗത്തിലായിരുന്നു. ഇതര രാജ്യങ്ങളുടെ നടപടികള്‍ വളരെ പതുക്കെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: