തിരുവനന്തപുരം: ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബുവിന്റെ നിലവിലുള്ള എല്ലാ ബാധ്യതകളും ഏറ്റെടുക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഭാരത് ധര്‍മ്മജന സേനയോടൊപ്പം അത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും അകാലത്തില്‍ വിട്ട് പിരിയുകയും ചെയ്ത ടി.വി ബാബുവിന് വിവിധ ബാങ്കുകളിലായി ലക്ഷങ്ങള്‍ ബാധ്യതയുള്ളതായി അറിയാന്‍ കഴിഞ്ഞു. ഈ ബാധ്യതകള്‍ എത്രയായാലും പാര്‍ട്ടി ഏറ്റെടുക്കുന്നതായും വൈകാതെ അതാത് ബാങ്കുകളില്‍ തുകകള്‍ അടയ്ക്കുമെന്നും അദേഹം വ്യക്യക്തമാക്കി.
വീട് വാസയോഗ്യമാക്കുന്നതിന് വേണ്ടി നവീകരിക്കുന്നതിന് ബി.ഡി.ജെ.എസ്. തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തിയടുണ്ട്. വീട്ടുകാരുടെ ഇനിയുള്ള ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ ബാബുവിന്റെ മകന് ഒരു സ്ഥിരം ജോലി തരപ്പെടുത്തും.
മകന്റെ വിദ്യഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥിരമായി മികച്ച ശബളം കിട്ടുന്ന രീതിയില്‍ ഒരു ജോലി ലഭ്യമാക്കുന്നതിനു വേണ്ടി കേരളത്തിലെ ഒരു പ്രമുഖ മേനേജ്മെന്റ് പ്രസ്ഥാനവുമായി ധാരണയായിട്ടുണ്ടെന്നും തുഷാര്‍ അറിയിച്ചു. മറ്റ് മനുഷ്യരുടെ അവശതകള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി കലഹിച്ചും പോരാടിയും കൂടെ നടക്കുമ്പോഴും സ്വന്തം പ്രശ്നങ്ങളും ശരീര അവശതകളും ആരോടും പറയാതെ സ്വയം സഹിക്കുകയായിരുന്നു അദ്ദേഹം. നമ്മൊടൊത്ത് ജീവിച്ച ആ മഹന്മാവിന് എന്തു ചെയ്താലും ഒന്നും അധികമാവില്ലെന്നും തുഷാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: