ന്യൂദല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ പിടിയിലമര്ന്നിരിക്കെ ഭാരതത്തിലാകമാനം കൊറോണ വൈറസ് പടര്‍ത്തിയ തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോ. ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്രന് ജയിന്. രോഗം പടര്‍ന്നവര്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നു മാത്രമല്ല ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവരെ തുപ്പുകയും അക്രമിക്കുകയുമടക്കം ചെയ്യുന്നു.
ഇത് രോഗം പടര്‍ത്താനുള്ള ആസൂത്രിത നീക്കമാണ്. അതുകൊണ്ടുതന്നെ ഈ സംഘടനയ്ക്കെതിരെ ശക്തമായ നടപടികളെടുക്കുകയും അവരുടെ സാമ്പത്തിക സ്രേതസ്സ് മരവിപ്പിക്കുകയും ചെയ്യണം. ടൂറിസ്റ്റ് വിസയില്‍ ഭാരതത്തിലെത്തി നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്ത വിദേശീയരെ കണ്ടെത്തി അറസ്റ്റു ചെയ്യണം. ഇത്തരം രാഷ്ട്രദ്രോഹ ശക്തികളെ തുറുങ്കിലടക്കണമെന്നും ഡോ. സുരേന്ദ്ര ജയന് പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: