ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാകുന്നത് തടയാന്‍ നിര്‍ദ്ദേശിച്ച ജാഗ്രതകള്‍ ലംഘിച്ച് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരത്തിനെത്തിയത് നൂറുകണക്കിന് ആളുകള്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ഇവര്‍ പള്ളിയില്‍ നിസ്ക്കാരത്തിനെത്തിയത്.
നിസ്കാരത്തിനെത്തിയ ഒരാള്‍ പോലും സുരക്ഷയ്ക്കു വേണ്ടി മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞെത്തിയ പശ്ചിമബംഗാള്‍ പോലീസ് എല്ലാവരെയും പിരിച്ചു വിടുകയായിരുന്നു.
ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ദൃശ്യങ്ങളില്‍ പോലീസ് ‘നിങ്ങളില്‍ ഒരാള്‍ പോലും മാസ്ക് ധരിച്ചിട്ടില്ല’ എന്ന് പറയുന്നുണ്ട്. എന്തായാലും ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും ഇത്തരമൊരു നടപടിക്കെതിരെ ബംഗാള്‍ സര്‍ക്കാരിനെതിരേയും പോലീസിനെതിരേയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: