കണ്ണൂര്‍: കേരളത്തില്‍ മൂന്നാമത്തെ കൊവിഡ് മരണവും സ്ഥിരീകരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫാണ്(71) മരിച്ചത്. നാല് ദിവസമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാള്‍ രാവിലെ 7.30ഓടെയാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്.
രണ്ടാഴ്ച മുന്‍പാണ് പനി ബാധിച്ച് ഇദ്ദേഹത്തെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 26 നാണ് തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് 29 നും 30 നും ഇദ്ദേഹത്തിന് ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. ആറാം തീയതി നില കൂടുതല്‍ വഷളായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു.
അതേസമയം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെ മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും പങ്കെടുത്തു. എംഎം ഹൈസ്കൂള്‍ പള്ളിയിലാണ് മതചടങ്ങുകള്‍18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.
നൂറിലേറെ പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരില്‍ ഇതുവരെ 65 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: