ന്യൂദല്‍ഹി : തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും കോവിഡ്. മുന്‍ കൗണ്‍സിലര്‍ കൂടിയായ നേതാവാണ് നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്തത്. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന് രാജ്യവ്യാപകമായി മാധ്യമങ്ങളിലൂടെയും മറ്റും നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നെങ്കിലും അതെല്ലാം അവഗണിച്ച് ഇയാള്‍ ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവിനൊപ്പം ഇയാളുടെ ഭാര്യയ്ക്കും മകള്‍ക്കുമാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേരെയും അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ ഗ്രാമമായ ദീന്പുറിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഗ്രാമത്തിലെ 250 ഓളം വീടുകളും സീല്‍ ചെയ്തു. ഇവരോട് വീടിനുള്ളില്‍ തുടരാനും പുറത്തേയ്ക്കിറങ്ങരുതെന്നും നിര്‍ദ്ദേശം നല്കി.
അവശ്യസാധനങ്ങള്‍ വേണമെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടാം. അവര്‍ എത്തിച്ചു നല്‍കുന്നതായിരിക്കും. അതേസമയം വീണ്ടും വീണ്ടും അദ്ദേഹത്തോട് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും സമ്മേളനവുമായി ബന്ധമില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. തുടര്‍ന്ന് മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ദല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 12 പേരാണ് മരണമടഞ്ഞത്. 720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 60 ശതമാനത്തിലധികം കേസുകളും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: