ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാരാജ്യങ്ങളുടെ ഭാരതത്തിന്റെ സുഹൃത്തുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എന്തൊക്കെ സഹായം സാദ്ധ്യമാണോ അതൊക്കെ ചെയ്യാന്‍ ഇന്ത്യ തയാറാണെന്നും അദേഹം വ്യക്തമാക്കി. ഇസ്രായേലിന് ക്ളോറോക്വിന്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദിപ്രകടിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റിനുള്ള മറുപടിയായിട്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
”നമ്മള് സംയുക്തമായ ഈ മഹാമാരിക്കെതിരെ പോരാടും. നമ്മുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് എന്തൊക്കെ സാദ്ധ്യമാണോ അതൊക്കെ ഇന്ത്യ ചെയ്യും. ഇസ്രായേലിലെ ജനങ്ങളുടെ സൗഖ്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു” തന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പ്പാദന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലിലാണ് ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നത്.
ഇസ്രായേലിന് ക്ലോറോക്യുന്‍ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി, ഇസ്രായേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ് എന്നായിരുന്നു നെതന്യാഹു നേരത്തെ അറിയിച്ചത്. ഇസ്രായേലിലേക്ക് ഇന്ത്യ മരുന്നുകള്‍ അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കം അഞ്ച് ടണ്‍ മരുന്നുകള്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള മരുന്ന് അയച്ചത്.
കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതല്‍ നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ മാസ്കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാര്‍ച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇസ്രായേലില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേര്‍ക്കാണ് ജീവന് നഷ്ടമായത്. 121 പേര് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: