ന്യൂദല്‍ഹി : കേവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ നല്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളെ കേന്ദ്രം നികുതിയില്‍ നിന്ന് ഒഴിവാക്കി. കോവിഡ് പ്രതിരോധ ചികിത്സയ്ക്ക് ആവശ്യമുള്ള വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. സെപ്തംബര്‍ 30 വരെയാകും നികുതി ഇളവ് നിലനില്ക്കുക.
പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയിട്ടുണ്ട്. വെന്റിലേറ്റേര്‍, സര്‍ജിക്കല്‍ മാസ്കുകള്‍, കോവിഡ്-19 പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ എന്നിവയേയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ട്. അതേസമയം പിപിഇ കിറ്റുകള്‍ക്കും മറ്റും ഡോക്ടര്‍, നേഴ്സ് തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഏതെങ്കിലും ആശുപത്രികള്‍ ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: