ന്യൂദല്‍ഹി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പ്പാദന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലിലാണ് ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നത്.
ഇസ്രായേലിന് ക്ലോറോക്യുന്‍ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി, ഇസ്രായേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ് എന്നായിരുന്നു നെതന്യാഹു അറിയിച്ചത്. ഇസ്രായേലിലേക്ക് ഇന്ത്യ മരുന്നുകള്‍ അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കം അഞ്ച് ടണ്‍ മരുന്നുകള്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള മരുന്ന് അയച്ചത്.
കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതല്‍ നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ മാസ്കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാര്‍ച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇസ്രായേലില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേര്‍ക്കാണ് ജീവന് നഷ്ടമായത്. 121 പേര് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
കൊറോണ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് പരീക്ഷിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിനും, അമിത വില ഇടാക്കുന്നതിന് തടയുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ രോഗം കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യത്ത് ആവശ്യാനുസരണം വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി വ്യാപകമാകാന്‍ തുടങ്ങിയതോടെ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ട്രംപും അഭ്യര്‍ത്ഥിച്ചിരുന്നു. ഉടന്‍ തന്നെ ഇന്ത്യ ആവശ്യത്തിവ് അനുസരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ അയച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബായ രാജപക്സെയും ട്വീറ്റ് ചെയ്തു. ഈ പ്രതികൂല സാഹചര്യത്തില്‍ മരുന്ന് അയച്ചു തന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായാണ് ഗൊതബായ ട്വീറ്റ് ചെയ്തത്.
കൂടാതെ ഹനുമാന് സഞ്ജീവനി ഔഷധം എത്തിച്ചതുപോലെ ബ്രസീലിനാവശ്യമായ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: