ന്യൂദല്‍ഹി : കോവിഡിനെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കുവേണ്ടി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്രംപിന്റെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ എക്കാലത്തേക്കാളും ദൃഢമേറിയ ബന്ധമാണ് ഇപ്പോള്‍ ഉള്ളത്. കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു. ഈ പ്രതിസന്ധിയെ നമ്മള്‍ ഒന്നിച്ച് വിജയിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ ശക്തമായ നേതൃപാഠവത്തിന് പ്രത്യേകം നന്ദി. ഈ സഹായം ഒരിക്കലും മറക്കില്ല. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണ്. എന്നായിരുന്നു ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി പുനസ്ഥാപിച്ചതിന് മോദിക്കും ഇന്ത്യയ്‌ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ്.
2.9 കോടി ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളാണ് ട്രംപിന്റെ അഭ്യര്‍ത്ഥനയില്‍ ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. കൂടാതെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള മരുന്നുകളുടെ കയറ്റുമതി നിയന്ത്രണവിധേയമായി പുനസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: