കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി താഴ്ചയിലേക്ക് കൂപ്പുകുത്തി. 25 ടണ്ണാണ് മാര്‍ച്ചിലെ ഇറക്കുമതി. ഇടിവ് 73 ശതമാനം. 2019 മാര്‍ച്ചില്‍ ഇറക്കുമതി 93.24 ടണ്‍ ആയിരുന്നു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കടകളും ആഭരണ നിര്‍മ്മാണശാലകളും പൂട്ടിയതോടെയാണ് സ്വർണ ഇറക്കുമതി ആറരവര്‍ഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞത്.
രാജ്യാന്തര സ്വര്‍ണവില കൂടി നിന്നതും ഇറക്കുമതി കുറയാനിടയാക്കി. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. കഴിഞ്ഞമാസത്തെ സ്വര്‍ണം ഇറക്കുമതി മൂല്യം 122 കോടി ഡോളറാണ്. ഇടിവ് 63 ശതമാനം. സ്വര്‍ണം ഇറക്കുമതി താഴുന്നത് കേന്ദ്രസര്‍ക്കാരിന് ആശ്വാസമാണ്. കറന്റ് അക്കൗണ്ട്, ധന കമ്മികള്‍ കുറയും; രൂപയുടെ മൂല്യവും മെച്ചപ്പെടും.
ലോക്ക് ഡൗണ്‍ നീണ്ടാല്‍, ഏപ്രിലില്‍ ഇറക്കുമതി നാല് ടണ്ണിലേക്ക് ഇടിഞ്ഞേക്കും. 2019 ഏപ്രിലില്‍ ഇറക്കുമതി 110.18 ടണ്‍ ആയിരുന്നു. മാര്‍ച്ച് 31ന് സമാപിച്ച 2019-20 സമ്ബദ്വര്ഷത്തില് ഇറക്കുമതി 559.6 ടണ്‍ ആണെന്നാണ് വിപണിയുടെ കണക്ക്. 2018-19ല്‍ 775.4 ടണ്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: