ബാലുശ്ശേരി: ”വീഡിയോകോളിലൂടെ മക്കള്‍ രണ്ടു പേരും അച്ഛനെപ്പോള്‍ വരുമെന്ന ചോദ്യമാണ് എല്ലാ ദിവസവും ചോദിക്കുന്നത്. കൊറോണ കാലമാണെന്നും ഇക്കാലത്തെ ജോലിയുടെ ഗൗരവമെത്രെയെന്നും നിയന്ത്രണങ്ങളെന്തൊക്കെയാണെന്നും പറഞ്ഞാല്‍ അവര്‍ക്ക് സമ്മതമല്ല. സാമൂഹ്യവ്യാപനത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ വീട്ടിലേക്ക് വരാനാകില്ല. തിരക്കു മാത്രമല്ല; കോവിഡ് രോഗ വ്യാപനത്തെ തടയാനുള്ള ജോലിത്തിരക്കില്‍ പാലിക്കേണ്ട മറ്റൊരു നിബന്ധനയാണ് സ്വയം മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതമായി അകന്നു കഴിയുകയെന്നത്”. കാസര്‍കോട്ടെ പേരിയ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി പ്രവര്‍ത്തിക്കുന്ന ജയേഷ് ഒരു പാതി തന്റെ ദൗത്യത്തേയും ഒരു പാതി തന്റെ കുടുബത്തെയും ഓര്‍ത്തു കൊണ്ട് പറയുന്നു.
പഞ്ചായത്തില്‍ രോഗ വ്യാപനം അത്ര ഗുരുതരമല്ല. എന്നാലും തൊട്ടടുത്ത പഞ്ചായത്തുകളില്‍ വ്യാപനത്തിന്റെ തോത് കൂടുതലാണ്. നിരീക്ഷണത്തിലുള്ളവരെ നിയന്ത്രിക്കുകയും അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെയാണ്. അവര്‍ക്കിടയില്‍ രോഗം വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ആവിശ്യമുണ്ട്. പതിനന്നോളം ആരോഗ്യ പ്രവര്‍ത്തകരും പോലീസും സന്നദ്ധ സേനാംഗങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. പഞ്ചായത്തില്‍ തന്നെയുള്ള കേന്ദ്ര സര്‍വ്വകലാശാലാ ആസ്ഥാനത്ത് ആരംഭിച്ച കോവിഡ് ആശുപത്രി പൂര്‍ണ്ണ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് കൂടി താമസിയാതെ ആരംഭിക്കും. അതോടെ അര മണിക്കൂറിനുള്ളില്‍ വൈറസ് ബാധയുണ്ടോയെന്ന് തിരിച്ചറിയാം. എട്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ലെന്നുള്ള സൗകര്യമുണ്ട്.
അയ്യായിരം പേര്‍ക്ക് ഒരു ജെഎച്ച്ഐ വേണമെന്നാണ് കണക്ക്. പഞ്ചായത്തില്‍ അന്‍പത്തിമൂവായിരം ജനസംഖ്യയുണ്ട്. ജോലി ഭാരിച്ചതാണെന്ന് ചുരുക്കം. ഇതിനിടയിലാണ് വീട്ടില്‍ നിന്നുള്ളവിളി. ഭാര്യക്കും മാതാപിതാക്കള്‍ക്കും വിവരമറിയാം. എന്നാല്‍ മക്കളെ പറഞ്ഞു സമാധാനിപ്പിക്കാനാണ് പാട്. നാലാംക്ലാസ് കഴിഞ്ഞ ജയകൃഷ്ണനും രണ്ടാം ക്ലാസ് കഴിഞ്ഞ ജ്വാലലക്ഷ്മിക്കും അച്ഛനെന്താണ് അവധിക്കാലത്ത് തങ്ങളോടൊപ്പം കൂടാത്തതെന്താണെന്നാണ് അവരുടെ ചോദ്യം. ആഴ്ചയില്‍ വീട്ടില്‍ എത്തിക്കൊണ്ടിരുന്നത് ഒഴിവാക്കി ഇപ്പോള്‍ പേരിയയില്‍ തന്നെ കഴിയുന്നു. അച്ഛന് മാധവന് രജിസ്ട്രാറായി വിരമിച്ചു. അമ്മ അമ്മാളുഅമ്മയും ഭാര്യ കവിതയും പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നുണ്ട്. തനിക്കുവേണ്ടി മാത്രമല്ല നാട്ടിലെല്ലാവരുടെയും സൗഖ്യത്തിനായി. ആരോഗ്യ പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന് വിജയം ഉണ്ടാകുമെന്നും കാസര്‍ക്കോട്ടെ കൊറോണ വ്യാപനത്തിന് ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്നാണ് ജയേഷിനെപോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥന.
ജയേഷ് കുമാറിന്റെ വീട്ടിലെത്തി പിതാവ് കെ.വി മാധവനെയും കുടുംബത്തേയും ബി.ജെ.പി നേതാക്കള്‍ ആദരിച്ചു. ഉത്തര മേഖല അധ്യക്ഷന്‍ .ടി.പി. ജയചന്ദ്രന് പൊന്നാടയണിച്ചു. നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ബിജെപി കോഴിക്കോട് ജില്ല ഉപാധ്യക്ഷന്‍ ടി. ദേവദാസ്, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബാലന്. എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: