കുന്നംകുളം : കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും കച്ചവടം ചെയ്യുന്നതിനായി കൊണ്ടുവന്ന 1500 കിലോ പഴകിയ മത്സ്യം ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ.കെ.അനിലന്‍, പി.ആര്. രാജി, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് നഗരസഭയുടെ തുറക്കുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തു.
ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന 1500 കിലോഗ്രാമോളം തൂക്കം വരുന്ന വരയന്‍ ചൂരയെന്ന മത്സ്യമാണ് പിടിച്ചെടുത്ത് ഇവ നശിപ്പിയ്ക്കുന്നതിനായി നഗരസഭയ്ക്ക് കൈമാറി നഗരസഭ മത്സ്യം സംസ്കരിയ്ക്കുകയും ചെയ്തു.കോവിഡ് 19 ലോകത്താകമാനം നാശം വിതച്ചു കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത മത്സ്യം കച്ചവടത്തിനായി കുന്നംകുളത്ത് കൊണ്ടുവന്ന മത്സ്യഏജന്റിനും, വാഹനത്തിന്റെ ഡ്രൈവര്‍ക്കുമെതിരെ പിഴശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: