ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ നമ്മുടെ രാഷ്ട്രം പോരാടുമ്പോള്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പ്രതിഫലം സംഭാവന നല്കാന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് സമിതി തീരുമാനിച്ചതായി ചെയര്മാന് പി.കെ. കൃഷ്ണദാസ് അറിയിച്ചു. സമിതിയിലെ 17 അംഗങ്ങളുമായി ടെലി കോണ്‍ഫറന്‍സ് നടത്തിയാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കമ്മിറ്റി അംഗങ്ങള്‍ അവരുടെ പ്രദേശങ്ങളില്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
രാജ്യവും ജനങ്ങളും ദുരിത കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പൗരന്മാരുടെ വേദന അകറ്റാനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
ലോക്ഡൗണ്‍ കാലഘട്ടത്തിലും ശേഷവും റെയില്‍വേയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ കൂടുതല്‍ സംഭാവന നല്‍കണമെന്നും അദ്ദേഹം അംഗങ്ങളോട് അഭ്യര്‍ഥിച്ചു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ ചരക്കു നീക്കം മികച്ച രീതിയില്‍ നടത്തുന്ന റെയില്‍വേ ഉദ്യോഗസ്ഥരെ പിഎസി കമ്മിറ്റി ചെയര്മാന് അഭിനന്ദിച്ചു.
ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പു വരുത്തുന്നുണ്ടെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: