ന്യൂദല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ആശ്രയിക്കുന്ന എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം. ആവശ്യമായ മരുന്നുകളുടെ ശേഖരം രാജ്യത്തുണ്ട്. മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കും. കൊറോണ രോഗികള്‍ക്ക് നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്, പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിനാണ് ഇളവ് നല്‍കുന്നത്.
മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചിരുന്നു. നിയന്ത്രണം നീക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: