തിരുവനന്തപുരം: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കി, ഈയിനത്തില്‍ ലഭിക്കുന്ന 7900 കോടി രൂപ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത് വിവാദമാക്കുകയാണ് സിപിഎം-കോണ്‍ഗ്രസ് എംപിമാര്‍. കേരളത്തിന്റെ വികസനത്തിന് വന്‍ തിരിച്ചടി എന്ന നിലയിലാണ് പ്രചരണം. ഫണ്ട് തങ്ങളുടെ കൈയ്യില്ക്കൂടിയേ പോകാവൂ എങ്കില്‍ മാത്രമെ വികസനം നടക്കൂ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ക്ക്. എന്നാല്‍ വിവിധ ഇനങ്ങളിലൂടെ ആ പണം സംസ്ഥാനത്ത് തന്നെ എത്തിച്ചേരുമെന്നത് മനപ്പൂര്‍വം വിസ്മരിക്കുന്നു.
രാജ്യത്തിന്റെ ആരോഗ്യമേഖലയെ കരകയറ്റുന്നതിനു വേണ്ടി എംപി ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ രംഗത്ത് വരുന്നവര്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥയ്ക്ക് നേരേ കണ്ണ് തുറക്കുന്നില്ല. ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്ണായിട്ടും അയല്‍ സംസ്ഥാനത്തുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു.
സുരേഷ്ഗോപി ഉള്‍പ്പെടെ 30 എംപിമാരാണ് സംസ്ഥാനത്ത് നിന്നും ഉള്ളത്. ഇവര്‍ക്ക് ഒരു വര്‍ഷം പരമാവധി പ്രാദേശിക വികസന ഫണ്ടായി ലഭിക്കുന്നത് 150 കോടി രൂപയാണ്. ഈ തുക വെയ്റ്റിങ് ഷെഡ് പണിയാനും മറ്റും ഉപയോഗിക്കാതെ ആരോഗ്യമേഖലയിലെ വ്യക്തമായ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. ആരോഗ്യമേഖലയില കൂടുതല്‍ പദ്ധതി സമര്‍പ്പിച്ച് കേരളത്തിന് 150 കോടിയേക്കാള്‍ കൂടുതല്‍ തുക കിട്ടാനാണ് സാധ്യത തെളിയുന്നത്. ഇനിയൊരു മഹാമാരി ഉണ്ടായാല്‍ ചെറുക്കത്തക്കവണ്ണം ആരോഗ്യമേഖലയെ സജ്ജമാക്കേണ്ടതായിട്ടുമുണ്ട്. അതിനാലാണ് രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് തിരിച്ചെടുത്തത്.
എംപി ഫണ്ട് നടപ്പിലാക്കി കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും കാസര്‍കോട് ജില്ലയില്‍ സിടി സ്കാനോ എംആര്‍ഐയോ എടുക്കാന്‍ തക്കവണ്ണമുള്ള ആശുപത്രികള്‍ ഇനിയും സജ്ജമാക്കിയിട്ടില്ല. രോഗികളെ മംഗലാപുരത്തേക്ക്അയയ്ക്കുന്നതിനെതിരെയും ആക്ഷേപങ്ങള്‍ ഉയരുന്നു.
എംപി ഫണ്ടിനെക്കുറിച്ച് വാചാലമാകുന്നവര്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ കൈയിട്ട് വാരിയതിനെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ കയറിയ ശേഷം എല്ലാം എംപിമാരും ഒരു ഗ്രാമത്തെ ദത്തെടുത്ത് വേണ്ട വികസന പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.
കേരളത്തില്‍ നിന്ന് നടപ്പിലാക്കിയത് മൂന്ന് എംപിമാര്‍. ബാക്കിയുള്ളവര്‍ ഗ്രാമങ്ങളില്‍ പോയതല്ലാതെ പദ്ധതി നടപ്പിലാക്കിയില്ല. എംപിമാരുടെ പ്രാദേശിക വികസനഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ വിഭവ ശേഖരണത്തിനു ഉപയോഗിക്കരുതെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: