ന്യൂദല്‍ഹി : കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രിമാരുടെ സംഘം. ലോക്ഡൗണ്‍ നീട്ടിയാലും ഇല്ലെങ്കിലും ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് മുന്‍കരുതല്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ചത്തേക്കെങ്കിലും ഷോപ്പിങ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ഇവ അടച്ചിടാമെന്നും മന്ത്രിമാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൂടാതെ മെയ് 15 വരെ പൊതുജനങ്ങളെ വിളിച്ചുചേര്‍ത്തുകൊണ്ട് മതപരമായ ചടങ്ങുകളോ യോഗങ്ങളോ സംഘടിപ്പിക്കാന്‍ പാടില്ല. മത കേന്ദ്രങ്ങള്‍, മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ ഡ്രോണുകളിലൂടെ മന്ത്രിമാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ലോക്ഡൗണ്‍ സമയപരിധിക്ക് ശേഷം നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ശുപാര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. ലബോറട്ടറികളില്‍ കൊറോണ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്, മന്ത്രിമാരായ രാംവിലാസ് പാസ്വാന്, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്, സ്മൃതി ഇറാനി, നരേന്ദ്ര സിങ് തോമര്‍, രമേശ് പൊഖ്റിയാല് തുടങ്ങി മന്ത്രിസഭയിലെ പ്രധാന അംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: