പഴയന്നൂര്‍: മനുഷ്യാവകാശ കമ്മീഷന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പട്ടാമ്പി സ്വദേശി മുസ്തഫയുടെ സന്തത സഹചാരിയായ ചേലക്കോട് മാങ്ങോട്ടുപീടികയില് ഫൈസല്‍ എന്ന സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനു പിന്നില്‍ ഉന്നത സിപിഎം നേതാക്കള്‍.
കൊണ്ടാഴി ലോക്കല്‍ കമ്മിറ്റി അംഗമായ ഫൈസലിനു സിപിഎം നേതാക്കളുമായുള്ള അടുപ്പമാണ് ആദ്യപ്രതിപട്ടികയില്‍ നിന്ന് ഫൈസലിന്റെ പേര് ഒഴിവാകാന്‍ കാരണം.
തട്ടിപ്പ് സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ ഫൈസല്‍ മുന്‍പ് നാനോ എക്സല്‍ തട്ടിപ്പ് കേസിലും പ്രതിയാണ്.
നിരവധി ആളുകളുടെ കയ്യില്‍ നിന്നും എല്‍ഇഡി ബള്‍ബ് നിര്മ്മാണയൂണിറ്റിനെന്ന വ്യാജേന തിരിച്ചറിയല്‍ രേഖകളും പണവും വാങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
തട്ടിപ്പ് സംഘടനയുമായ് ഒരു ബന്ധവുമില്ലെന്നാണ് ഫൈസല്‍ ആദ്യം നല്കിയ മൊഴി ആദ്യം കേസെടുക്കാതെ വിട്ടയച്ച ഫൈസല്‍ മറ്റു തെളിവുകള്‍ നശിപ്പിച്ചിരിക്കാനും സാധ്യത ഉണ്ട്.
മൈക്രോഫിനാന്‍സ് തട്ടിപ്പിനുള്ള ശ്രമമായാണോ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. മനുഷ്യാവകാശ സംഘടനയുടെ ഭാരവാഹികള്‍ എന്ന പേരിലാണ് മുസ്തഫയും സംഘവും കടകളില്‍ തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയ വ്യാപാരികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്പിടിയിലാകുന്നത്. മുസ്തഫയെ ആദ്യദിവസം അറസ്റ്റ് ചെയ്തെങ്കിലും ഫൈസലിനെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: