പൊന്‍കുന്നം: സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിനെ ഫലപ്രദമാക്കിയവര്ക്കായി മെറി ലോക്ഡൗണ്‍ പുരസ്കാരമേര്‍പ്പെടുത്തി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി. സജ്ജമാണ് ചിറക്കടവ് എന്ന സേവനപദ്ധതിയിലാണ് പുരസ്കാരം നല്‍കുന്നത്.
മുഴുവന്‍ സമയവും വീട്ടില്‍ ചെലവഴിക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തവര്‍ക്കാണ് സമ്മാനം. സര്‍ഗാത്മകപ്രവര്‍ത്തനം, കൃഷി, സേവനം, തുടങ്ങി വേറിട്ട പ്രവര്‍ത്തനം നടത്തിയവരെയാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തനത്തിന്റെ ഫോട്ടോയും വീഡിയോയും-9744778515 എന്ന നമ്പരില്‍ അയച്ചുകൊടുക്കണം.
അടച്ചുപൂട്ടല്‍ പിന്‍വലിച്ച് ഏഴുദിവസത്തിനകം പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: