ഇടുക്കി: സംസ്ഥാനത്ത് വേനല്‍മഴ 10 വരെ തുടരുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. മധ്യ-തെക്കന്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കൊപ്പം 30-40 വരെ കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്.
ഇന്നും നാളെയും സംസ്ഥാനത്തെല്ലായിടക്കും മഴയ്ക്ക് സാധ്യത പറയുന്നുണ്ട്. അതേ സമയം 9, 10 തിയതികളില്‍ വടക്കന്‍ കേരളത്തില്‍ മഴ കുറയും. കേരള-ലക്ഷദ്വീപ്തീരമേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ഏറ്റവും അധികം മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെ മാങ്കോമ്പ്, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്നിവിടങ്ങളിലാണ്.
ആറ് സെമീ വീതം. തിരുവനന്തപുരം സിറ്റി, കോഴ (കോട്ടയം) എന്നിവിടങ്ങളില്‍ 5 സെമീറ്ററും കാഞ്ഞിരപ്പിള്ളി, മൂന്നാര്‍, അമ്പലവയല്‍ (വയനാട്) എന്നിവിടങ്ങളില്‍ നാല് സെമീ വീതവും മഴ പെയ്തു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മഴകൂടിയത് മധ്യ-തെക്കന്‍ ജില്ലകളിലായിരുന്നു. പാലക്കാടാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസ്. പതിവ് വേനല്‍മഴയില്‍ നിന്ന് മാറി മഴ പെയ്യുന്നത് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി വൈകി വരെയും ആകാം. ചിലയിടങ്ങളില്‍ ചാറ്റല്‍മഴയായി മണിക്കൂറുകള്‍ നീണ്ട് നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: