കോഴിക്കോട്: അവശ്യ സാധനങ്ങളുടെ അമിതവില തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു. കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില രൂപയില്‍.
മട്ട അരി (39-45), കുറുവ (34-43), ജയ (41-44), കയമ (100-115), പച്ചരി (28-38), ചെറുപയര്‍ (110-129), ഉഴുന്ന് പരിപ്പ് (120-125), തുവരപ്പരിപ്പ് (96-110), കടല (68-88), മുളക്(250-280), മുളക്-ഞെട്ടിയുളളത് (175), മല്ലി (88-105), പഞ്ചസാര (40-42), സവാള (26-28), വെളിച്ചെണ്ണ (170-199), മൈദ (35-37 രൂപ), റവ (38-40 രൂപ), ആട്ട (35), പൊടിയരി (46-55), ഉലുവ (80), പുളി (130-180).അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ, നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം. അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ വിവിധ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.
പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന് മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കുകയും വേണം. അമി വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം.
പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് – 9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത് – 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് – 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി – 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര – 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി – 9188527399.
പ്രതികരിക്കാൻ ഇവിടെ എഴുതുക: