തിരുവമ്പാടി: ജാര്‍ഖണ്ഡില്‍ നിന്നും തൊഴിലിനായി കോഴിക്കോട് ജില്ലയിലെ മുക്കം, തോട്ടത്തിൻ കടവ് എന്നിവിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് സേവാഭാരതി ഭക്ഷണവും, ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റും എത്തിച്ചു. തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്സോറന്‍ സേവാഭാരതി ദല്ഹിയൂണിറ്റിനെ അറിയിക്കുകയായിരുന്നു. ദല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം അനുസരിച്ച് സേവാഭാരതി കോഴിക്കോട് യൂണിറ്റാണ് തിരുവമ്പാടിയിലേക്ക് വിവരം അറിയിച്ചത്.
മുക്കം മുനിസിപ്പല്‍ പരിധിയിലുള്ള തോട്ടത്തിന്കടവിലാണ് ജാര്ഖണ്ഡില്നിന്നുള്ളവര് കൂടുതലായി താമസിക്കുന്നത്.ഇവരുടെ താമസസ്ഥലത്ത് സര്‍ക്കാറിന്റെ ആരോഗ്യ-സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഭാഷാ പ്രശ്നങ്ങളാല്‍ തങ്ങളുടെ ദുരിതം അറിയിക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് ജാര്‍ഖണ്ഡിലെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു.
നാട്ടിലുള്ള സുഹൃത്തുക്കളാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ വിവരമണിറിയിച്ചത്. സേവാഭാരതി തിരുവമ്പാടി യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, പ്രവര്‍ത്തകരായ രജ്ഞിത്ത്,ജിതേഷ്.ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അടുക്കാട്ടില്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റും ,പാകം ചെയ്യാനുള്ള ഇന്ധനവും തൊഴിലാളികള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: