തിരുവനന്തപുരം: കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയംതൊഴില്‍ സംരംഭകരായി തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സര്‍ക്കാര്‍ അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സി എന്നീ സ്ഥാപനങ്ങളില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും 1000 രൂപ ആശ്വാസ ധനസഹായം നല്കുന്നു.
ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ് 19 രോഗബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപയും വീട്ടിലോ ആശുപത്രിയിലോ ഐസൊലേഷനില്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 5,000 രൂപയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കും. അര്‍ഹരായ അംഗങ്ങള്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്) ആധാര്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ 2020 ഏപ്രില്‍ 30ന് മുമ്പ്[email protected] എന്ന ഇമെയില്‍ വിലാസത്തിലോ 9495375622 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കണം.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ലെ രജിസ്ട്രേഷന് പുതുക്കല്‍ നടത്തിയിട്ടുളളവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ബോര്‍ഡില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങിയതുമായ തൊഴിലാളികളുടെ ലിസ്റ്റില്‍ നിന്നും സജീവ അംഗത്വമുളള തൊഴിലാളികള്‍ക്ക് അപേക്ഷ കൂടാതെ ഈ ധനസഹായം ലഭിക്കും. നിശ്ചിത അപേക്ഷയും ഐ.ഡി കാര്‍ഡിന്റെ ഒന്ന് മുതല്‍ അവസാന പുതുക്കല്‍ വരെയുളള പേജുകളും, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കാം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712329516, 9995231115.
പ്രതികരിക്കാൻ ഇവിടെ എഴുതുക: