ഗാസിയാബാദ്: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ക്വാറന്റൈനിലേക്ക് പോയ ആംബുലന്‍സിന് നേരെ കല്ലേറ്. തബ്ലീഗ്ജമാഅത്തിനെ പിന്തുണയ്ക്കുന്നവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഫിറോസാബാദിലാണ് സംഭവം.
ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സിന് നേരെയാണ് കല്ലേറുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ മനസ്സാന്നിധ്യം കൈവിടാതെ വേഗത്തില്‍ വാഹനം എടുത്ത് മുന്നോട്ട് പോയതിനാലാണ് ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടെന്ന് സിഎംഒ ഡോ എസ് കെ ദീക്ഷിത് പറഞ്ഞു. ജമാഅത്തികളെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചെന്നും സിഎംഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് തുപ്പുന്ന പ്രവണ പോലും ഇവര്‍ കാട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: