കണ്ണുർ: കോവിഡ് ബാധിച്ച് വിദേശത്തു മറ്റൊരു മലയാളി കൂടി മരിച്ചു. കൊളയാട് സ്വദേശി ഹാരിസ് (36) യു.എ.ഇയിൽ കോവിഡ് ബാധയെത്തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കടുത്ത പനിയെ തുടർന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. 16 വർഷമായി യു.എ.ഇയിലുള്ള ഹാരിസ് തലാൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അജ്മാൻ സോൺ പി.ആർ.ഒയും ഏരിയാ മാനേജറുമായിരുന്നു. ഭാര്യ: ജസ്മിനമക്കള്: മുഹമ്മദ് ഹിജാൻ,ശൈഖ ഫാത്തിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: