ലഖ്നൗ: കൊറോണ ജാഗ്രതകള്‍ ലംഘിച്ച് ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ മസ്ജിദില്‍ ഒളിവില്‍ കഴിയുകയായിരുന്ന 13 തബ്ലീഗ് ജമാ അത്ത് അംഗങ്ങളെ പിടികൂടാനായത് മിലിട്ടറി ഇന്റലിജന്‍സിന്റെ സമയോജിതമായ ഇടപെടല്‍.
കന്റോണ്‍മെന്റിന് സമീപമുള്ള മാര്‍ക്കറ്റിനുള്ളിലെ ആലിസാന് മസ്ജിദിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മസ്ജിദിലേയ്ക്ക് ഭക്ഷണപ്പൊതികള്‍ കൊണ്ടു പോകുന്നത് കണ്ട ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് രഹസ്യമായി വിവരം അന്വേഷിച്ച് ഇറങ്ങിയത്. തദ്ദേശവാസികളുടെ അറിവോടുകൂടി ചിലര്‍ മസ്ജിദിനുള്ളില്‍ താമസിക്കുന്ന വിവരം സ്ഥിരീകരിച്ച ശേഷം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പോലീസ് കമ്മീഷണറെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പതിമൂന്ന് തബ്ലീഗ് ജമാ അത്ത് അംഗങ്ങളേയും യുപി പോലീസ് പിടികൂടുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: