ജോഹന്നാസ്ബര്‍ഗ്: നിസാമുദ്ദീനില്‍ തബ്ലീഗില് പങ്കെടുത്ത് കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ ഇമാം മരിച്ചു. മൗലാന യൂസഫ് ടൂട്ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മതസമ്മേളനത്തില്‍ പങ്കെടുത്ത് ഉടന്‍ തന്നെ ഇമാം സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ഇമാം ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ തന്റെ വിധി അള്ളഹുവിന്റെ കരങ്ങളിലാണെന്നും തിരികെ വിളിക്കുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ ഇച്ഛ ആയിരിക്കുമെന്നും യൂസഫ് ടൂട്ല പറഞ്ഞിരുന്നതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരേയും നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: