കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എഴുപത്തേഴ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ അറുപത് പേര് ഇന്ത്യക്കാരാണ്. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. പുതിയ രോഗികളില്‍ 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് മുന്‍പ് രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെന്നത് സ്ഥിരീകരിച്ചിട്ടില്ല.
എട്ടു പാകിസ്ഥാനികള്‍, 3 ബംഗ്ലാദേശ് പൗരന്മാര്, 2 ഈജിപ്ത് പൗരന്മാര്, ഒരു ഇറാനി എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് . ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി. രോഗമുക്തരായവരുടെ എണ്ണം 99 ആയെന്നും നിലവില്‍ നാനൂറ്റി അമ്പത്തേഴ് പേര് ചികിത്സയിലുണ്ടന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
.456പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 17 പേര് തീവ്ര പരിചരണ വിഭാഗത്തിലാണു . ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക: