കൊല്ലം: വില്‍ക്കാനായി വൈപ്പിനില്‍ നിന്നെത്തിച്ച 2500 കിലോ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാവിഭാഗം നീണ്ടകരയില്‍ വച്ച് പിടികൂടി. രണ്ടു മാസത്തിലേറെ പഴക്കം മത്സ്യത്തിനുണ്ടെന്നാണ് പ്രാഥമികനിഗമനം. സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. നീണ്ടകരയിലെ ചില്ലറ വില്പനക്കാര്ക്ക് നല്‍കാനായാണ് കവചിത ലോറിയില്‍ മത്സ്യം എത്തിച്ചത്.
ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് ഡ്രൈവര്‍മാരും നാട്ടുകാരുമാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീനാണെന്ന് തിരിച്ചറിഞ്ഞത്. ഉപയോഗശൂന്യമായ മത്സ്യം വില്ക്കാന് ശ്രമിച്ചതിന് വണ്ടിയുടെ ഉടമയ്ക്കെതിെര ഭക്ഷ്യ സുരക്ഷാ വിഭാഗം കേസെടുത്തു. വണ്ടിയുടെ ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയില്‍ എടുത്തു.
നീണ്ടകര തുറമുഖത്തിന് സമീപം പിടിച്ചെടുത്ത മത്സ്യം കുഴിച്ചിട്ടു. സംസ്ഥാനത്ത് ഇന്നലെ മുതല്‍ നിയന്ത്രിത മത്സ്യബന്ധനത്തിനുള്ള അനുമതി ലഭിച്ചതോടെ അനധികൃത വില്പനയ്ക്കുള്ള ശ്രമമായിരുന്നു. ആദ്യം ചടയമംഗലത്ത് എത്തിച്ച് വില്‍ക്കാനാണ് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീണ്ടകരയില്‍ എത്തിച്ചത്. ഉടമയില്‍ നിന്ന് കനത്തപിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: