ജമ്മു: ഇക്കുറി ഹജ്ജിന് പോകാന്‍ വേണ്ടിയാണ് 87 കാരിയായ ഖാലീദാ ബീഗം കൈയില്‍ വന്നുചേര്‍ന്ന തുട്ടുകളെല്ലാം സ്വരുക്കൂട്ടി അഞ്ചു ലക്ഷം രൂപ സമ്പാദിച്ചത്. പക്ഷെ സ്വപ്നങ്ങള്‍ എല്ലാം കൊറോണ തട്ടിത്തെറിപ്പിച്ചു. ഹജ്ജ് അസാധ്യമായി.
പക്ഷെ പുണ്യയാത്രയ്ക്ക് കരുതിയ പണം; അത് ആര്‍ക്കെങ്കിലും കൊടുക്കാനോ വെറുതേ ചെലവിടാനോ കഴിയില്ല. എന്തെങ്കിലും പുണ്യപ്രവര്‍ത്തിക്ക് തന്നെ നല്‍കണം. അതായിരുന്നു ഉമ്മുമ്മയുടെ ആഗ്രഹം. പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സേവാഭാരതിക്ക് തന്നെ നല്‍കുക. ആദര്‍ശത്താല്‍ പ്രചോദിതമായി സേവനം ചെയ്തു വരുന്ന സേവാഭാരതിയെപ്പറ്റി ഖാലീദാ ബീഗം ധാരാളം കേട്ടിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞിട്ടുണ്ട്.
അവര്‍ ഒരു കത്തു തയ്യാറാക്കി, അതില്‍ കുറിച്ചു, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്കായി ഉപയോഗിക്കുക. കത്തിനൊപ്പം അഞ്ചു ലക്ഷത്തിന്റെ ചെക്കും ചേര്‍ത്ത് സേവാഭാരതിക്ക് കൈമാറി. കത്തും ചെക്കും കിട്ടിയതായി അറിയിച്ച സേവാഭാരതി അത് അത്യാവശ്യക്കാര്‍ക്കായി ചെലവിടുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: