ജനീവ: കൊറോണ വൈറസ് ബാധയില്‍ മരിക്കുന്നവരുടെ എണ്ണം നിമിഷങ്ങള്‍ക്കുള്ളിലാണ് ഓരോ രാജ്യത്തും ഉയരുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസം പി
ന്നിടുമ്പോള്‍ ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 56,000 കടന്നു. വൈറസ് ബാധിതരുടെ എണ്ണം 1,050,000ത്തോളവും. 222,332 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 38,415 പേരുടെ നില ഇപ്പോഴും ഗുരുതരം. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്.
സ്പെയ്ന്‍
ആകെ രോഗികളുടെ എണ്ണത്തില്‍ സ്പെയ്ന്‍ ഇറ്റലിയെയും മറികടന്ന് രണ്ടാമതെത്തി. കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തോളം മരണങ്ങള്. ഇതുവരെ പതിനായിരത്തിലധികം പേര് മരിച്ചു. 120,000ലധികം പേര്‍ക്ക് സ്പെയ്നില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണത്തിലും രണ്ടാമതാണ് സ്പെയ്ന്‍. 30,513 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്.
അമേരിക്ക
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്. മരണം ആറായിരം കവിഞ്ഞു. ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും സ്ഥിതി ഇപ്പോഴും വഷളാണ്. പതിനായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധനാഫലം രണ്ടാം വട്ടവും നെഗറ്റീവായി.
ഇറ്റലി
ഇറ്റലിയില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം 115,242 ആയി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ഇറ്റലിയിലെ മരണ സംഖ്യ 14,000 കടന്നു. 18,278 പേര് ഇതുവരെ രോഗത്തില്‍ നിന്ന് മുക്തരായി. 4,053 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയിലുള്ളത്.
ജര്‍മനി
പരിശോധനാ ഫലം മൂന്നാം വട്ടവും നെഗറ്റീവായതോടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ക്വാറന്റൈന് അവസാനിപ്പിച്ച് തിരികെ സേവനത്തില്‍ പ്രവേശിച്ചു. 87,244 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,138 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 24,575 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 3,936 പേര്‍ക്ക് രോഗം ഇപ്പോഴും ഗുരുതരമാണ്.
ഇറാന്
53,183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറാനില്‍ 3,294 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 17,935 പേര്‍ക്ക് രോഗം ഭേദമായി. 4,035 പേരാണ് ഇപ്പോഴും ഗുരുതരാവസ്ഥയിലുള്ളത്.
ബ്രിട്ടന്
33,718 പേര്‍ക്ക് കൊറോണ ബാധിച്ച ബ്രിട്ടനില്‍ രോഗികള്‍ക്ക് ചികിത്സാ സഹായം എത്തിക്കാന്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാള്‍സ് രാജകുമാരനാണ് ആശുപത്രി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. വെന്റിലേറ്റര്‍, ഓക്സിജന്‍ സൗകര്യത്തോടെയുള്ള അഞ്ഞൂറ് കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. 2,921 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: