ന്യൂദല്‍ഹി: കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. കൊറോണ രോഗി പ്രസവിക്കുന്ന സംഭവം ഇന്ത്യയില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ഡോക്ടര്‍മാര്‍ അറിച്ചു. എന്നിരുന്നാലും കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. 10 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിനെ ഓപ്പറേഷന് തീയറ്റര്‍ ആക്കി മാറ്റുകയായിരുന്നു.
യുവതിക്ക് കൊറോണ ബാധിച്ചിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. ന്യുമോണിയ അടക്കം ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരുന്നുവെങ്കില്‍ ഇക്കാര്യം അസാധ്യമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടറും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്വോള് ഡോക്ടറിന്റെ ഭാര്യ 39 ആഴ്ച ഗര്‍ഭിണി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: