കോഴിക്കോട്: ഉദുമയില്‍ നിന്നെത്തിയ സ്ത്രീ നിരീക്ഷണത്തില്‍. ചീക്കിലോട് സ്വദേശിനിയെയാണ് പോലീസ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞദിവസമാണ് ഇവര്‍ ഉദുമയില്‍ നിന്നെത്തിയത്. അസുഖമായി കഴിയുന്ന മാതാവിനെ കാണാന്‍ പോയതായിരുന്നു ഇവരെന്ന് കാക്കൂര്‍ സിഐ ടി, മുഹമ്മദ് റാഫി പറഞ്ഞു.
എന്നാല്‍ ഇവര്‍ കൊറോണ വൈറസ് ബാധിതയാണെന്നും സമ്പര്‍ക്കത്തെതുടര്‍ന്ന് നിരീക്ഷണത്തിലാണെന്നുമുള്ള കഥ പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. കാസര്‍കോട് നിന്ന് എത്തിയ സാഹചര്യം പരിഗണിച്ച് ഇവരെയും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറടക്കം നാലുപേരെയും കോറന്റൈനില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് ഇവര്‍ ഉദുമ ആശുപത്രിയില്‍നിന്ന് അത്തോളിയില്‍ എത്തിയത്. കാക്കൂര്‍ ചീക്കിലോടാണ് ഇവരുടെ വീട്. ആംബുലന്‍സിലാണ് എത്തിയത്. ദേശീയപാതയില്‍ തിരുവങ്ങൂരില്‍ ഇറങ്ങി അത്തോളി എത്തുകയായിരുന്നു. അത്തോളിയില്‍ നിന്ന് വീട്ടിലേക്ക് നടന്നു വരവേ കണ്ട ഓട്ടോറിക്ഷക്ക് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. മറ്റു രണ്ടുപേരും ഓട്ടോയില്‍ കയറിയിരുന്നു. ഇടക്ക് കടയില്‍ കയറി സാധനവും വാങ്ങി. ഇവര്‍ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. കാക്കൂര്‍ പോലീസും അത്തോളി പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മാതാവിന് അസുഖം കുറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോന്നതെന്ന് ഇവര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇവരെയും ഇവര്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവറെയും ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരോടും 14 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് വന്ന ആള് എന്ന നിലയിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും എവിടെയും ചികിത്സ തേടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: