പുനലൂര്‍: നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിട്ട് തിരികെ നാട്ടിലെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.ഇരുവരെയും പാരിപ്പള്ളി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരം പുറത്തു പറയാതെ നിരവധി പള്ളികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ആരാധനകളിലും സല്‍ക്കാരങ്ങളിലും പങ്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.
ആയിരക്കണക്കിനാള്‍ ക്കാരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതു കൊണ്ട് ധാരാളം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുള്ളതായി സംശയിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഇവരുടെ കുട്ടിയ്ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് പുനലൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ നിസാമുദ്ദീന്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് ഇരിക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് പോലീസും ആരോഗ്യ വിഭാഗത്തിലുള്ളവരും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ രണ്ടു പേരേയും ഇന്നലെ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തി അസുഖമില്ലെന്ന് കണ്ടെത്തി വീട്ടില്‍ കോറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വിദഗ്ദ പരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ഇരുവരെയും ആശുപത്രിയിലാക്കുകയായിരുന്നു.
ദമ്പതികള്‍ സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ വകുപ്പു തലവന്മാരുടെയും നഗരസഭാധികൃതരുടെയും ആലോചനായോഗം മന്ത്രി കെ.രാജുവിന്റെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ പതിന്നൊന്നു മണിക്ക് താലൂക്ക് ആഫീസില്‍ ചേര്‍ന്ന് നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: