ശിവരാത്രി ദിനത്തില്‍ വീണ്ടും പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിശ്വാസി വേട്ട. നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലാണ് പോലീസ് അഴിഞ്ഞാടിയത്. ക്ഷേത്രത്തിലെ പൂജകള്‍ തടസപ്പെടുത്തിയ സംഘം അന്നദാനത്തിനായി ഒരുക്കിയ ആഹാരസാധനങ്ങള്‍ നശിപ്പിച്ചു. ക്ഷേത്ര ശ്രീകോവിലിലെ പഞ്ചവര്‍ഗ്ഗ പാദത്തില്‍ ബൂട്ടിട്ട് ചവിട്ടി പോലീസ് വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി. 35 വര്‍ഷം മുമ്പ് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷനായി സ്വാമി സത്യാനന്ദ സരസ്വതി വിലക്കു വാങ്ങിയ ഭൂമിയിലെ ക്ഷേത്രത്തിലാണ് സര്‍ക്കാര്‍ സ്പോണ്‍സേഡ് അതിക്രമം നടന്നത്. നാല് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പിടിച്ചെടുത്ത് നല്‍കുന്നതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ കിരാത നടപടി
https://www.youtube.com/watch?v=OTkGyVCZ0IU
പ്രതികരിക്കാൻ ഇവിടെ എഴുതുക: